/sathyam/media/media_files/2025/08/10/air-india-2025-08-10-23-36-34.jpg)
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ ഏറെക്കുറേ പൂര്‍ണമായും താളംതെറ്റിയതോടെ അവസരം മുതലാക്കി മറ്റ് വിമാനക്കമ്പനികള്‍.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഞായറാഴ്ച വരെയുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിയാണ് വര്‍ധിപ്പിച്ചത്.
ഇത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
ഡല്‍ഹിയില്‍ നിന്ന് നാളെ ചെന്നയിലേക്കുള്ള വിമാനനിരക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നാളെ വീണ്ടും ടിക്കറ്റ് വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹി, മുംബൈ, ബംഗളൂരു. ചെന്നൈ, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് വര്‍ധിപ്പിച്ചു.
നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിന് മുകളിലാണ്.
ഇന്ത്യയിലെ ആഭ്യന്തരസര്‍വീസുകളില്‍ അറുപത് ശതമാനവും ഇന്‍ഡിഗോ ആണ് നടത്തുന്നത്.
ഇന്‍ഡിഗോ ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപെടുന്ന സാഹചര്യം ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us