സാങ്കേതിക തകരാറെന്ന് സംശയം:  എയർ ഇന്ത്യയുടെ മുംബൈയിൽ നിന്ന് നെവാർക്കിലേക്കുള്ള വിമാനം യാത്രക്കിടയിൽ മുംബൈയിലേയ്ക്ക് മടങ്ങി

എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനവും റദ്ദാക്കി

New Update
air india

മുംബൈ: സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് എയർ ഇന്ത്യയുടെ മുംബൈയിൽ നിന്ന് നെവാർക്കിലേക്കുള്ള വിമാനം യാത്രക്കിടയിൽ മുംബൈയിലേയ്ക്ക് മടങ്ങി.

Advertisment

ബുധനാഴ്ച പുലർച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പുലർച്ചെ 5.30 ന് മുംബൈയിൽ തിരിച്ചിറക്കി.

"മുംബൈയിൽ നിന്ന് നെവാർക്കിലേക്കുള്ള AI191 വിമാനത്തിലെ ജീവനക്കാർ സാങ്കേതിക പ്രശ്‌നത്തിൻ്റെ പേരിൽ മുൻകരുതൽ എന്ന നിലയിലാണ് മുംബൈയിലേക്ക് തിരികെ ഇറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.

air india

എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.  മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനവും റദ്ദാക്കി 

Advertisment