ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജി.ആർ.എ.പി സ്റ്റേജ്-1 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തില്‍ വരും

New Update
air-quality-delhi

ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക (AQI) ‘മോശം’ വിഭാഗമായ 211 ആയി ഉയർന്നതിനെ തുടർന്നാണ് അധികാരികൾ അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തത്.

Advertisment

ജി.ആർ.എ.പി (Graded Response Action Plan) സ്റ്റേജ്-1 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് കെട്ടിടനിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും മാലിന്യം കത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. അതോടൊപ്പം വ്യാവസായിക ഉത്പാദന മേഖലകളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

ദീപാവലി ഉത്സവം അടുത്തുവരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. വായു ഗുണനിലവാരത്തിന്റെ തുടർ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അടുത്ത ഘട്ട നിയന്ത്രണങ്ങൾക്കായി തീരുമാനം എടുക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

Advertisment