/sathyam/media/media_files/2025/12/18/air-pollution-2025-12-18-13-48-57.jpg)
ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍, വിഷയം ഇന്ന് ലോക്‌സഭയില്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളിലും ഉന്നയിച്ച ആശങ്കകളെത്തുടര്‍ന്നാണ് ചര്‍ച്ച നടക്കുന്നത്.
വൈകിട്ട് അഞ്ച് മണിക്ക് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എംപിമാരുടെ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി നല്‍കും. നിലവിലെ മലിനീകരണ നിയന്ത്രണ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും മന്ത്രി വിശദീകരണം നല്‍കും.
നേരത്തെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മലിനീകരണം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളെക്കുറിച്ച് നിരവധി എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
മലിനീകരണം രൂക്ഷമായ ഇടങ്ങളില്‍ വലിയ വായു ശുദ്ധീകരണ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിക്കുന്നുണ്ടോ എന്ന് ഡിഎംകെ അംഗം ഡോ. കനിമൊഴി ചോദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us