ഡൽഹിയിലെ വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും പ്രതിരോധത്തിൽ. വായു മലിനീകരണവും പുകമഞ്ഞും ജനജീവിതം ദുരിത പൂർണ്ണമാക്കുമ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ മോദി സർക്കാർ. ഗ്യാസ് ചേമ്പറിന് തുല്ല്യമായി രാജ്യ തലസ്ഥാനം മാറിയിട്ടും ചെറുവിരൽ അനക്കാനാകാത്ത ഭരണക്കാർക്കെതിരെ കടുത്ത വിമർശനം ഉയരുന്നു

New Update
air pollution delhi

ഡൽഹി: രാജ്യ തലസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. സമാനതകളില്ലാത്ത വായു മലിനീകരണം ജന ജീവിതത്തെ ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്.

Advertisment

രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമാണ്. എന്നാൽ എന്താണ് ഇതിനൊരു പരിഹാര മാർഗം എന്നത് കണ്ടെത്താൻ ഇതുവരെ ഡൽഹി സർക്കാരിനോ കേന്ദ്ര സർക്കാരിനോ കഴിഞ്ഞിട്ടില്ല.


കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ ചൂണ്ടിക്കാട്ടിയാലും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരുകൾക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല.


ഭാരതം വിശ്വഗുരു എന്ന് പറയുന്ന നരേന്ദ്ര മോദി സർക്കാർ രാജ്യ തലസ്ഥാനത്തെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാധ്യസ്ഥരാണ്.

ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിർദ്ദേശം നൽകി, കെട്ടിടങ്ങളുടെ നിർമ്മാണ - പൊളിക്കൽ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി, ഖനന പ്രവർത്തനങ്ങൾ തടഞ്ഞ് ഒക്കെ വായു മലിനീകരണം നിയന്ത്രിക്കാം.

എന്നാൽ എല്ലാ വർഷവും ഇങ്ങനെ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതിലും നല്ലത് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നതാണ്. രാജ്യ തലസ്ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലാണ് വേണ്ടത്.

delhi air pollution

ഡൽഹി ലോകോത്തര നിലവാരത്തിലേക്ക് ഉയരുമ്പോൾ ജനങ്ങൾക്ക് ശുദ്ധ വായു എങ്കിലും ഉറപ്പ് നൽകാൻ നമ്മുടെ സർക്കാരിന് കഴിയണം. സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അതിൻ്റെ ഭവിഷ്യത്ത് ഭയാനകമാകും.

പ്രതിപക്ഷം വിമർശനം ഉന്നയിക്കുമ്പോൾ ശത്രുതാ മനോഭാവമല്ല കാട്ടേണ്ടത്. പ്രതിപക്ഷത്തേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന് കഴിയണം.

ദുരിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിന് കഴിയണം. ഡൽഹി സർക്കാരും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

Advertisment