ഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹി-ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ - സ്റ്റേജ് I അടിയന്തരമായി നടപ്പിലാക്കാന്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ഉത്തരവിട്ടു.
ശനിയാഴ്ച നടന്ന ഗ്രാപ് ഉപസമിതി യോഗത്തിന് ശേഷം, വായുവിന്റെ ഗുണനിലവാര സാഹചര്യവും കാലാവസ്ഥാ പ്രവചനങ്ങളും ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചികയും അവലോകനം ചെയ്ത ശേഷമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്.
'ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു, 2025 ജൂണ്‍ 7 ന് ഇത് 209 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വരും ദിവസങ്ങളില്‍ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തില്‍ തന്നെ തുടരുമെന്ന് ഐഎംഡി/ഐഐടിഎമ്മിന്റെ പ്രവചനവും പ്രവചിക്കുന്നു,' സിഎക്യുഎം ഉത്തരവ് പറയുന്നു.