/sathyam/media/media_files/uW60jljXoMDRdLUnV1LJ.jpg)
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി, മും​ബൈ അ​ട​ക്ക​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്.
ബു​ക്കിം​ഗി​നും ചെ​ക്ക്-​ഇ​ൻ ചെ​യ്യാ​നും എ​യ​ർ​ലൈ​നു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന നാ​വി​റ്റെ​യ​ർ സം​വി​ധാ​ന​മാ​ണ് ത​ക​രാ​റി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്തു.
ഇ​ന്ന് രാ​വി​ലെ 6.45 മു​ത​ൽ 7.30 വ​രെ 45 മി​നി​റ്റ് നേ​ര​മാ​ണ് വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​സം നേ​രി​ട്ട​ത്. ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്​സ്പ്ര​സ് ക​മ്പ​നി​ക​ളു​ടെ വി​മാ​ന സ​ർ​വീ​സു​ക​ളെ ഇ​ത് ബാ​ധി​ച്ചു.
എ​ന്നാ​ൽ ദ്രു​ത​ഗ​തി​യി​ൽ പ​രി​ഹാ​രം ക​ണ്ട ഇ​ൻ​ഡി​ഗോ 25 മി​നി​റ്റി​നു​ള്ളി​ൽ സം​വി​ധാ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. രാ​വി​ലെ 8.25 ഓ​ടെ പ്ര​തി​സ​ന്ധി പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചു.
റി​സ​ർ​വേ​ഷ​നു​ക​ൾ, ചെ​ക്ക്-​ഇ​ൻ, ബോ​ർ​ഡിം​ഗ് എ​ന്നി​വ​യ്​ക്കാ​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ നാ​വി​റ്റെ​യ​ർ സി​സ്റ്റ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ സ​മാ​ന​മാ​യ നി​ല​യി​ൽ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സി​സ്റ്റ​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് എ​ത്ര വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി​യെ​ന്ന ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
പ്ര​തി​ദി​നം 1500 ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലും 1000 ത്തി​ലേ​റെ സ​ർ​വീ​സു​ക​ൾ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us