എച്ച്എഎൽ നാസിക് ലൈനിലെ ആദ്യ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1എ പരീക്ഷണപ്പറക്കൽ ഇന്ന്

നാസിക് ഡിവിഷന് നിലവില്‍ പ്രതിവര്‍ഷം എട്ട് വിമാനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് പത്തായി ഉയര്‍ത്താനും സാധിക്കും.

New Update
Untitled

ഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് തങ്ങളുടെ പുതിയ നാസിക് പ്രൊഡക്ഷന്‍ ലൈനില്‍ നിര്‍മ്മിച്ച ആദ്യത്തെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് മാര്‍ക്ക് 1എ ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. 

Advertisment

തദ്ദേശീയമായി നിര്‍മ്മിച്ച ഈ യുദ്ധവിമാനത്തിനായുള്ള എച്ച്എഎല്ലിന്റെ മൂന്നാമത്തെ അസംബ്ലി ലൈനാണിത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനങ്ങളുടെ വിതരണം വേഗത്തിലാക്കുകയാണ് ഈ പുതിയ കേന്ദ്രം ലക്ഷ്യമിടുന്നത്.


വ്യോമസേന ഓര്‍ഡര്‍ ചെയ്ത 180 ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് മാര്‍ക്ക് 1എ യുടെ വിതരണം 203233 ഓടെ പൂര്‍ത്തിയാക്കാന്‍ ഈ അധിക ലൈന്‍ എച്ച്എഎല്ലിനെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാസിക് ഡിവിഷന് നിലവില്‍ പ്രതിവര്‍ഷം എട്ട് വിമാനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് പത്തായി ഉയര്‍ത്താനും സാധിക്കും.

Advertisment