അഹമ്മദാബാദ് വിമാനാപകടത്തിൽ പുതിയ അന്വേഷണം വേണമെന്ന് പൈലറ്റ് സുമിത്തിന്റെ പിതാവ്

മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ തന്റെ മകന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി എന്നും അദ്ദേഹം പറഞ്ഞു.

New Update
Untitled

ഡല്‍ഹി:  എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ഔപചാരിക അന്വേഷണം നടത്തണമെന്ന് ഓഗസ്റ്റ് 29 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ പൈലറ്റുമാരില്‍ ഒരാളായ അന്തരിച്ച ക്യാപ്റ്റന്‍ സുമിത് സഭര്‍വാളിന്റെ പിതാവും 91 കാരനുമായ പുഷ്‌കരാജ് സഭര്‍വാള്‍.


Advertisment

ഉദ്യോഗസ്ഥര്‍ ചില ഭാഗങ്ങള്‍ ചോര്‍ത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ തന്റെ മകന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി എന്നും അദ്ദേഹം പറഞ്ഞു.


ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനം തകര്‍ന്നുവീണു, 241 യാത്രക്കാര്‍ ഉള്‍പ്പെടെ 260 പേര്‍ കൊല്ലപ്പെട്ടു.

Advertisment