/sathyam/media/media_files/2025/10/21/air-india-2025-10-21-11-00-10.jpg)
ഡൽഹി: വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവങ്ങളുടെ പേരിൽ അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയ്ക്ക് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
വിമാനത്തിലെ തകർന്ന സീറ്റുകൾ, വൃത്തിഹീനമായ ശുചിമുറികൾ, പ്രവർത്തിക്കാത്ത ഇൻ-ഫ്ലൈറ്റ് സൗകര്യങ്ങൾ, ജീവനക്കാരുടെ അനാസ്ഥാപരമായ പെരുമാറ്റം എന്നിവയാണ് കോടതിയുടെ കടുത്ത നിലപാടിന് കാരണം.
2023 സെപ്റ്റംബറിൽ ശൈലേന്ദ്ര ഭട്നാഗറും മകളും 15 മണിക്കൂർ നീണ്ട വിമാനയാത്ര നടത്തുമ്പോൾ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി കോടതിയെ അറിയിച്ചു. യാത്രക്കിടെ പരാതി നൽകിയിട്ടും ജീവനക്കാർ പ്രതികരിച്ചില്ലെന്നും ഇത് മാനസിക വിഷമത്തിന് ഇടയാക്കിയെന്നും അവർ പറഞ്ഞു.
വിമാനം യാത്രയ്ക്ക് മുൻപേ പരിശോധന പൂർത്തിയാക്കിയതാണെന്നും സീറ്റ് അപ്‌ഗ്രേഡ് ലഭിക്കാത്തതിലെ അസന്തോഷമാണ് പരാതിക്ക് പിന്നിലെന്നുമാണ് എയർ ഇന്ത്യയുടെ വാദം. എന്നാൽ, മുൻകൂട്ടി അയച്ച നോട്ടീസിന് മറുപടി നൽകാത്ത എയർ ഇന്ത്യയുടെ നിലപാട് കമ്മീഷൻ വിമർശിച്ചു.
മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും പകരമായി പിതാവിനും മകൾക്കും 50,000 രൂപ വീതം നൽകാനും, കോടതി ചിലവുകൾക്കായി 50,000 രൂപ കൂടി നൽകാനും ഉത്തരവിട്ടു. ഇതോടെ ആകെ നഷ്ടപരിഹാരം 1.5 ലക്ഷം രൂപയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us