ഡൽഹിയില്‍ എയര്‍ഇന്ത്യ ബോയിങ് വിമാനം ടേക്ക്ഓഫിനിടെ 900 അടി താഴ്ന്നു പറന്ന സംഭവത്തിൽ പഴുതടച്ച അന്വേഷണത്തിന് ഡിജിസി. കാലാവസ്ഥ മോശമായതോടെ പൈലറ്റിന് നിയന്ത്രണം വിട്ടതാവാമെന്ന് നി​ഗമനം. ഒഴിവായത് വന്‍ ദുരന്തം, പൈലറ്റ്മാർക്ക് സസ്പെന്‍ഷൻ

New Update
Untitlediraan

ഡൽഹി: ഡൽഹിയില്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് ദുരന്തത്തില്‍ നിന്നും വിമാനം തലനാരിടക്ക് രക്ഷപ്പെട്ടത്.സംഭവത്തില്‍ ഡിജിസിയെ അന്വേഷണം ആരംഭിച്ചു. 

Advertisment

അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് 36 മണിക്കൂറിനുള്ളിലാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം അപകടത്തിലേക്ക് നീങ്ങിയത്. ദില്ലിയില്‍ നിന്നും വിയന്നയിലേക്ക് പറന്നുയര്‍ന്ന വിമാനം 900 അടി താഴ്ചയിലേക്ക് എത്തി. ഗ്രൗണ്ട് പ്രോക്സിമിറ്റി സംവിധാനവും, എടിസിയുടെ ഇടപെടലുമാണ് രാജ്യത്തെ മറ്റൊരു വിമാന ദുരന്തത്തില്‍ നിന്നും ഒഴിവായത്.

ജൂണ്‍ 14ന് പുലര്‍ച്ചെ 2 56 വിമാനം പറന്നുയര്‍ന്നത്. കാലാവസ്ഥ മോശമായതോടെ പൈലറ്റിന് നിയന്ത്രണം വിട്ടു എന്നാണ് പ്രാഥമിക നിഗമനം. അടിയന്തര നിര്‍ദേശം നല്‍കിയതോടെ വിമാനം വീണ്ടും പറന്നുയര്‍ന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 

ഗ്രൗണ്ട് പ്രോക്സിമിറ്റി ജാഗ്രത പൈലറ്റുമാര്‍ പാലിച്ചില്ലെന്ന ഗുരുതര പിഴവ്ഫ്ലൈ റ്റ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നും ഡിജിസിഎ കണ്ടെത്തി. വിമാനത്തിന്റെ പ്രത്യേക സുരക്ഷാ സംവിധാനമായ സ്റ്റിക് ഷേക്കറില്‍ നിന്നും പൈലറ്റുമാര്‍ക്ക് അപായസൂചന നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റ്മാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം നല്‍കാനും ഡിജിസിഎ നിര്‍ദേശം നല്‍കി. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയുണ്ടായ സംഭവത്തില്‍ എയര്‍ ഇന്ത്യക്കെതിരെ പഴുതടച്ച അന്വേഷണം നടത്താനാണ് ഡിജിസിയുടെ നീക്കം.

Advertisment