എയർ ഇന്ത്യ അപകടം: പൈലറ്റിനെ കുറ്റപ്പെടുത്തിയുള്ള ഇറ്റാലിയൻ റിപ്പോർട്ട് തള്ളി ഇന്ത്യ; അനാവശ്യ ഭീതി പരത്തരുതെന്ന് മുന്നറിയിപ്പ്

New Update
CSAS

ന്യൂഡൽഹി: എയർ ഇന്ത്യ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തിൽ പുറത്തുവന്ന ഇറ്റാലിയൻ അന്വേഷണ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമയാന മന്ത്രാലയം. 

Advertisment

ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിക്കും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് ഏവിയേഷൻ ബോഡി മുന്നറിയിപ്പ് നൽകി.

അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തുന്നതിന് മുൻപ് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ പൈലറ്റിനെ കുറ്റപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും അധികൃതർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

Advertisment