ഡല്‍ഹി: ഈ വര്‍ഷം ജൂലൈ 21 വരെ അഞ്ച് വിമാനക്കമ്പനികള്‍ 183 സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
2021 മുതല്‍ ഇന്ത്യയിലെ വാണിജ്യ വിമാനക്കമ്പനികളില്‍ 2,000-ത്തിലധികം സാങ്കേതിക പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോക്സഭാ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ ലോക്സഭയെ അറിയിച്ചു.
എയര്‍ ഇന്ത്യ ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനമായ എഐ എക്‌സ്പ്രസും ഈ വര്‍ഷം ഇതുവരെ 85 സാങ്കേതിക പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.