New Update
/sathyam/media/media_files/2024/10/20/DQXKUjZVAofsxBZgx9q1.jpg)
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോര്‍ച്ചയെ തുടർന്ന് തിരിച്ചിറക്കി.
Advertisment
41 പേരുമായി പറന്നുയര്‍ന്ന സ്റ്റാര്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് നിലത്തിറക്കിയത്.
പറന്നുയര്‍ന്ന് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
എൻജിനിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തുടർന്ന് ഇതിലെ യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തി.