ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങൾ എത്തിത്തുടങ്ങി; എമിറേറ്റ്സും ഇത്തിഹാദും സർവീസുകൾ പുനരാരംഭിച്ചു

ഒമാന്‍ എയര്‍ ദുബായ്, ബഹ്റൈന്‍, ദോഹ, കുവൈറ്റ്, ദമ്മാം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള മാര്‍ച്ച് 3-ലെ എല്ലാ സര്‍വീസുകളും റദ്ദാക്കി.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.

Advertisment

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തിത്തുടങ്ങി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.


തിങ്കളാഴ്ച വൈകുന്നേരം മുതല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ പരിമിതമായ തോതില്‍ സര്‍വീസുകള്‍ ആരംഭിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്. അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പലയിടത്തും സമയമാറ്റവും കാലതാമസവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


എമിറേറ്റ്‌സ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ പരിമിതമായ സര്‍വീസുകള്‍ ആരംഭിച്ചു. ആകാശ എയര്‍ അബുദാബി, ദോഹ, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 3 വരെ റദ്ദാക്കി.

ഒമാന്‍ എയര്‍ ദുബായ്, ബഹ്റൈന്‍, ദോഹ, കുവൈറ്റ്, ദമ്മാം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള മാര്‍ച്ച് 3-ലെ എല്ലാ സര്‍വീസുകളും റദ്ദാക്കി.


യുഎഇയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 


നിലവില്‍ ദുബായ്, അബുദാബി എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുഎഇ അധികൃതരും അറിയിച്ചിട്ടുണ്ട്.

Advertisment