അസം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സിറ്റിങ് എം.എൽ.എ മാരെല്ലാം മത്സര രംഗത്തുണ്ടാകുമെന്ന് എഐയുഡിഎഫ് ; പാർട്ടി അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മലും മത്സര രംഗത്തുണ്ടാകുമെന്ന് നേതൃത്വം ; കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം കൂടിയാലോചനകൾക്ക് ശേഷമെന്നും പാർട്ടി

New Update
aiudf

ഡൽഹി : അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുന്നത്. കോൺഗ്രസ് മറ്റ് പാർട്ടികളെ ഒപ്പം നിർത്തുന്നതിനുള്ള നീക്കവും നടത്തുന്നുണ്ട് . എന്നാൽ അസമിലെ മുസ്ലീം സമുദായങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള ആൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് കോൺഗ്രസ് സഖ്യത്തിൽ തീരുമാനം പിന്നീട് എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Advertisment

പാർട്ടി 34 സീറ്റുകളിൽ മത്സരിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് നേരത്തെ എഐയുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ കോൺഗ്രസിനേയും സഖ്യ കക്ഷികളേയും പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ നേതൃതല കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും എഐയുഡി എഫ് നേതാക്കൾ വ്യക്തമാക്കി. 126 അംഗ അസം നിയമസഭയിൽ പാർട്ടിക്കുള്ള 16 എം.എൽ.എ മാരും മത്സര രംഗത്തുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.

പാർട്ടി അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ നിയമസഭയിലേക്ക് മത്സരിക്കുമെന്നും പാർട്ടി പ്രവർത്തകരുടെ ആവശ്യം കണക്കിലെടുത്താണ് അങ്ങനെ ഒരു തീരുമാനമെന്നും എഐയുഡി എഫ് വ്യക്തമാക്കി. നേരത്തെ ബദറുദ്ദീൻ അജ്മലിനെ എഐയുഡിഎഫ് ഏപ്രിലിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാവ് മുന്നിൽ നിന്ന് നയിക്കാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതെന്നും എഐയുഡി എഫ് വ്യക്തമാക്കി

Advertisment