/sathyam/media/media_files/2026/01/28/untitled-2026-01-28-10-04-47.jpg)
ബാരാമതി: എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു.
ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ചുപേരും അപകടത്തില്‍ മരണപ്പെട്ടു.
രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട ചെറിയ വിമാനം ഒന്‍പത് മണിയോടെ ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് തിരിച്ചത്.
അപകടസ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. സ്ഥലത്ത് ആംബുലന്‍സുകളും അഗ്‌നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us