/sathyam/media/media_files/2026/01/28/untitled-2026-01-28-10-40-04.jpg)
പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനം മുന്‍പും അപകടത്തില്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. അഞ്ചുപേരുടെ ദാരുണാന്ത്യത്തിന് കാരണമായ 'ലിയര്‍ജെറ്റ് 45' വിമാനം 2023 സെപ്റ്റംബറിലും അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് വിമാനം തകര്‍ന്നിരുന്നത്.
വിഎസ്ആര്‍ വെഞ്ചേഴ്‌സ് എന്ന കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്ന സ്വകാര്യ വിമാനമാണ് ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ പുണെ ജില്ലയിലെ ബാരാമതിയില്‍ തകര്‍ന്നു വീണത്.
ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നയുടന്‍ തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും കരിഞ്ഞ നിലയിലാണ്. അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും ഒരു അറ്റന്‍ഡന്റും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അപകടത്തില്‍ മരിച്ചത്.
ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.
ലാന്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു.
വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്‌സഭയിലേക്കും ജയിച്ചു കയറി.
മഹാരാഷ്ട്രയിൽ അനിഷേധ്യനായിരുന്ന അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് നേതാക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us