അജിത് പവാറിന്റെ അപകടമരണം: വിഎസ്ആർ വെഞ്ചേഴ്സിനെതിരെ ഡിജിസിഎയുടെ നടപടി; പ്രത്യേക ഓഡിറ്റിന് ഉത്തരവിട്ടു

അജിത് പവാറിനെ കൂടാതെ പൈലറ്റ് സുമിത് കപൂര്‍, കോ-പൈലറ്റ് ശാംഭവി പഥക്, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു.

New Update
Untitled

ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് പിന്നാലെ, വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്ന 'വിഎസ്ആര്‍ വെഞ്ചേഴ്‌സ്' കമ്പനിക്കെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ ഡിജിസിഎ ഉത്തരവിട്ടു.

Advertisment

ഫെബ്രുവരി 15-നകം ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, ലോഗ് ബുക്കുകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.


മുംബൈയില്‍ നിന്ന് പൂനെയിലെ ബാരാമതിയിലേക്ക് 'ലിയര്‍ജെറ്റ് 45 എക്‌സ്ആര്‍' വിമാനത്തില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

അജിത് പവാറിനെ കൂടാതെ പൈലറ്റ് സുമിത് കപൂര്‍, കോ-പൈലറ്റ് ശാംഭവി പഥക്, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു.


വിഎസ്ആര്‍ വെഞ്ചേഴ്‌സിന് മുമ്പും സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നതായി ഡിജിസിഎയുടെ പ്രസ്താവന വ്യക്തമാക്കുന്നു. കമ്പനിയുടെ സുരക്ഷാ വീഴ്ചകളെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ഇവരുടെ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ ആകാശത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


2023 സെപ്റ്റംബറില്‍ നടന്ന മറ്റൊരു അപകടവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് 2024-ല്‍ ഇവര്‍ക്ക് നല്‍കിയിരുന്ന പ്രവര്‍ത്തനാനുമതി റദ്ദാക്കിയിരുന്നു.

2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയത്ത് ലാന്‍ഡിംഗിനിടെ ഇവരുടെ മറ്റൊരു വിമാനം തകര്‍ന്നിരുന്നു. അന്ന് ആറ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisment