മുംബൈ: ബാരാമതി സന്ദര്‍ശന വേളയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷുഭിതനായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
മേദാദ് ഗ്രാമത്തിലെ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അജിത് പവാര്‍. ചടങ്ങിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി പ്രസംഗിക്കവെ പ്രവര്‍ത്തകര്‍ മെമ്മോറാണ്ടം കൈമാറാന്‍ ശ്രമിച്ചപ്പോലാണ് അജിത് പവാര്‍ പ്രകോപിതനായത്
'നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തു, എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ എന്റെ ബോസ് ആയി എന്നല്ലെന്ന് പവാര്‍ ദേഷ്യത്തോടെ പറയുകയായിരുന്നു.
ഞാന്‍ നിങ്ങളുടെ ഒരു സേവകന്‍ ആണ്.
എന്നാല്‍ തൊഴിലാളികളുമായി ഇടപഴകുകയും അവരുടെ പരാതികള്‍ അംഗീകരിക്കുകയും, അവര്‍ ഉന്നയിച്ച വിഷയം കാബിനറ്റ് മന്ത്രി ഹസന്‍ മുഷ്രിഫിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയും പവാര്‍ തന്റെ പരാമര്‍ശങ്ങള്‍ ന്യായീകരിച്ചു.
പ്രവര്‍ത്തകരുടെ പ്രശ്നം പരിഹരിക്കാന്‍ മുഷ്രിഫിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പവാര്‍ അവര്‍ക്ക് ഉറപ്പുനല്‍കി.
ബാരാമതി സന്ദര്‍ശനത്തിനിടെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. മേദാദ് ഗ്രാമത്തിലെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനത്തിലും അജിത് പവാര്‍ പങ്കെടുത്തു
അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ തന്റെ അനന്തരവനും എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥിയുമായ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വന്‍ വിജയം കരസ്ഥമാക്കിയിരുന്നു.