ചെന്നൈ: മോഷണക്കേസില്‍ അറസ്റ്റിലായ ക്ഷേത്ര സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എഫ്ഐആറില്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
മദപുരം കാളിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ, ഒരു സ്ത്രീയുടെ കാറില്‍ നിന്ന് 80 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പരാതി ലഭിച്ചിരുന്നു. അജിത്ത് ക്ഷേത്രത്തിലെ കാവല്‍ക്കാരനായിരുന്നു.
വാഹനം പാര്‍ക്ക് ചെയ്യാന്‍ അറിയാത്തതിനാല്‍, അജിത്ത് മറ്റൊരാളുടെ സഹായം തേടിയിരുന്നു. ഈ കേസില്‍ 27 കാരിയായ യുവതിയെയും അജിത്തിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.
പോലീസ് ചോദ്യം ചെയ്യലിനിടെ, അജിത്ത് പല പേരുകള്‍ പറഞ്ഞെങ്കിലും ഒടുവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചത് സമ്മതിച്ചു എന്ന് എഫ്ഐആറില്‍ പറയുന്നു.
അഭരണങ്ങള്‍ ഒളിപ്പിച്ചുവെച്ചതായി പറഞ്ഞ സ്ഥലത്തേക്ക് അജിത്തിനെ കൊണ്ടുപോയി. അവിടെ ആസ്ബറ്റോസ് ഷീറ്റുകള്‍ നീക്കം ചെയ്യുന്നതിനിടെ, അജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ വഴുതി വീണു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഈ സമയത്താണ് അദ്ദേഹത്തിന് അപസ്മാരമുണ്ടായതും പിന്നീട് മരണമുണ്ടായെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.