അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: വി​മാ​ന​ക്ക​മ്പ​നി​ക്ക് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​മെ​ന്ന് രോ​ഹി​ത് പ​വാ​ർ. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും രോ​ഹി​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ രാം ​മോ​ഹ​ൻ നാ​യി​ഡു കേ​ന്ദ്ര മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം

New Update
AJITH PAWAR

മും​ബൈ: അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​മാ​ന​ക്ക​മ്പ​നി​യും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ കു​ടും​ബ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ച് രോ​ഹി​ത് പ​വാ​ർ രം​ഗ​ത്ത്.

Advertisment

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ കു​ടും​ബ​വും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നാ​ണ് രോ​ഹി​ത് പ​വാ​റി​ന്‍റെ വാ​ദം.

അ​ത്യാ​ധു​നി​ക​മാ​യ ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ളും തീ​പി​ടു​ത്ത​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു എ​ന്ന എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ ക​ണ്ടെ​ത്ത​ൽ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന് രോ​ഹി​ത് പ​വാ​ർ പ​റ​ഞ്ഞു. 1600 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​വ എ​ങ്ങ​നെ ന​ശി​ച്ചു എ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു ടി​ഡി​പി അം​ഗ​മാ​യ​തി​നാ​ൽ, സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് ബ​ന്ധ​മു​ള്ള ക​മ്പ​നി​ക്കെ​തി​രെ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കി​ല്ലെ​ന്ന് രോ​ഹി​ത് പ​വാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ രാം ​മോ​ഹ​ൻ നാ​യി​ഡു കേ​ന്ദ്ര മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും രോ​ഹി​ത് പ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. 2026 ജ​നു​വ​രി 28-നാ​ണ് ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വി​മാ​നം ത​ക​ർ​ന്ന് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് അ​ജി​ത് പ​വാ​റി​ന്‍റെ മ​ക​ൻ ജ​യ് പ​വാ​റും ആ​രോ​പി​ച്ചി​രു​ന്നു.

Advertisment