അജിത് പവാറിന്റെ മരണം: 'ഓ ഷിറ്റ്' എന്ന് നിലവിളിച്ച് പൈലറ്റുമാർ; ബാരാമതിയിലെ സുരക്ഷാവീഴ്ചകൾ പുറത്ത്

ആദ്യ തവണ ലാന്‍ഡിംഗ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാമതും അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് വിമാനം തകര്‍ന്നുവീണത്.

New Update
Untitled

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ച് ഒരു മാസം തികയുമ്പോള്‍, അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. ബാരാമതി എയര്‍ഫീല്‍ഡിലെ ഗുരുതരമായ സുരക്ഷാവീഴ്ചകളും ദൃശ്യപരതയിലെ കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Advertisment

ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അജിത് പവാറിനൊപ്പം രണ്ട് പൈലറ്റുമാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.


വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ 'ഓ ഷിറ്റ്, ഓ ഷിറ്റ്' എന്ന് നിലവിളിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. കടുത്ത ചൂടില്‍ വോയ്സ് റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ വീണ്ടെടുക്കാനായി.

ബാരാമതി എയര്‍ഫീല്‍ഡിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളും കുറഞ്ഞ ദൃശ്യപരതയും (3 കിലോമീറ്റര്‍) ലാന്‍ഡിംഗിനെ ബാധിച്ചു. അപകടസമയത്ത് കാറ്റ് ശാന്തമായിരുന്നുവെങ്കിലും ലാന്‍ഡിംഗ് ശ്രമം പരാജയപ്പെടുകയായിരുന്നു.


ആദ്യ തവണ ലാന്‍ഡിംഗ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാമതും അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് വിമാനം തകര്‍ന്നുവീണത്.


തകര്‍ന്ന വിമാനത്തിലെ ഫ്‌ലൈറ്റ് ഡാറ്റ കൂടുതല്‍ വ്യക്തതയോടെ വിശകലനം ചെയ്യുന്നതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടാന്‍ അന്വേഷണ ഏജന്‍സി തീരുമാനിച്ചു.

Advertisment