/sathyam/media/media_files/2025/01/02/FIUWA0W6a7bpOVLsJPim.jpg)
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണി നടക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉപമുഖ്യമന്ത്രി അജിത് പവാറും അമ്മാവന്‍ ശരദ് പവാറും തമ്മിലുള്ള തര്‍ക്കം അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അജിത് പവാറിന്റെ അമ്മ ആശാ പവാറാണ് ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതെന്നാണ് സൂചന.
പുതുവര്‍ഷത്തോടനുബന്ധിച്ച് ആശാ പവാര്‍ പണ്ഡര്‍പൂരില്‍ എത്തിയിരുന്നു. വിത്തല്‍-രുക്മിണി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം എല്ലാ തര്‍ക്കങ്ങളും അവസാനിക്കണമെന്നും ശരദ് പവാറും അജിത് പവാറും വീണ്ടും ഒന്നിക്കണമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
അജിത് പവാറിന്റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ആശാ പവാര്‍ പറഞ്ഞു.
അജിത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും സമാനമായ കാര്യം പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ശരദ് പവാര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്നും അദ്ദേഹത്തെ താന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പവാര്‍ കുടുംബത്തിലെ അംഗമാണെന്നാണ് കരുതുന്നതെന്നും ഈ കുടുംബം വീണ്ടും ഒന്നിച്ചാല്‍ താന്‍ വളരെ സന്തോഷവാനാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു
അജിത്തിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എയായ നര്‍ഹരി ജിര്‍വാളും ഇതേ കാര്യം ആവര്‍ത്തിച്ചു. 2023 ജൂണിലാണ് അജിത്തും ശരദും വേര്‍പിരിഞ്ഞത്.
അജിത് ശരദ് പവാറിനെ വിട്ടുപോയത് വിചിത്രമായി തോന്നിയെന്നും മറ്റ് പലര്‍ക്കും അങ്ങനെതന്നെയാണ് തോന്നിയതെന്നും ഗിര്‍വാള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us