/sathyam/media/media_files/SA3O8QmE4LP8lLJU3pNH.webp)
ഡൽഹി : മൂന്നാം മോദി സർക്കാരിൽ മന്ത്രി പദവി ലഭിക്കാത്തത്തിൽ പ്രതിഷേധം ഉയർത്തിയ എൻസിപി അജിത് പവാർ വിഭാഗം പുതിയ നിലപാടുമായി രംഗത്ത്. ബിജെപിയോട് പിണക്കമില്ലെന്നും തങ്ങൾക്ക് കാബിനറ്റ് പദവി വേണമെന്നും എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.
ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിർദേശം ലഭിച്ചത്. കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. അതേസമയം മൂന്നാം മോദി സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അജിത് പവാർ പറഞ്ഞു.
കാബിനറ്റ് പദവി എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും കുറച്ചു ദിവസം കാത്തിരിക്കാമെന്നും ബിജെപിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.