Advertisment

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി; രണ്ട് പേരെയും വേര്‍തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് ബുദ്ധിയുണ്ട്, അജിത് പവാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും കോടതി

New Update
G

മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗത്തോട് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ ഫോട്ടോകളോ വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നാണ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

Advertisment

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവിഭാഗങ്ങളോടും തങ്ങളുടെ പ്രത്യേക ഐഡന്‍റിറ്റി നിലനിര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അജിത് പവാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

ഇപ്പോള്‍ നിങ്ങള്‍ക്ക് ശരദ് പവാറുമായി ആശയപരമായ വ്യത്യാസമുണ്ട്. ശരദ് പവാറുമായി ബന്ധം വേര്‍പെടുത്തി കഴിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പേരോ ഫോട്ടോയോ വീഡിയോയോ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അജിത് പവാറിനെയും ശരദ് പവറിനെയും വേര്‍തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് ബുദ്ധിയുണ്ടെന്ന് കോടതി പറഞ്ഞു.

അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത് ചോദ്യം ചെയ്ത് ശരദ് പവാര്‍ പക്ഷമാണ് ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അജിത് പവാര്‍ പക്ഷം ശരദ് പവാറിന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. കേസ് ഇനി നവംബര്‍ 19ന് പരിഗണിക്കും.

 

 

Advertisment