Advertisment

വിമാനയാത്രക്കിടെ ലഭിച്ചത് പഴകിയ ഭക്ഷണമെന്ന് യാത്രക്കാരന്റെ പരാതി: വിശദമായ അന്വേഷണം നടത്തുമെന്ന് ആകാശ എയര്‍

പ്രാഥമിക അന്വേഷണത്തില്‍ യാത്രക്കാര്‍ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഘുഭക്ഷണം അശ്രദ്ധമായി നല്‍കിയതായി കണ്ടെത്തി. 

New Update
Akasa Air

ഡല്‍ഹി: ഗൊരഖ്പൂര്‍-ബെംഗളൂരു വിമാനത്തില്‍ യാത്രക്കാര്‍ക്ക് നല്‍കിയത് പഴകിയ ഭക്ഷണമെന്ന് പരാതി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ശനിയാഴ്ച വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണമാണ് പഴകിയതാണെന്ന പരാതി ഉയര്‍ന്നത്.

Advertisment

സോഷ്യല്‍ മീഡിയയില്‍ യാത്രക്കാരന്റെ പരാതി വൈറലായതിനെ പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ലൈന്‍ രംഗത്തെത്തി.

ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണപ്പൊതികളാണ് യാത്രക്കാര്‍ക്ക് നല്‍കിയതെന്ന് എയര്‍ലൈന്‍ സമ്മതിച്ചു. സംഭവത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഗൊരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ക്യുപി 1883 എന്ന വിമാനത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അറിയാമെന്നും ആരോപണം പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ യാത്രക്കാര്‍ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഘുഭക്ഷണം അശ്രദ്ധമായി നല്‍കിയതായി കണ്ടെത്തി. 

ഞങ്ങള്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു, യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിക്കുന്നതായും എയര്‍ലൈന്‍ പറഞ്ഞു.

Advertisment