Advertisment

ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബ്ബും ചേർന്ന് അവതരിപ്പിക്കുന്ന നാടകം 'അഖിലയും, ധർമ്മജനും സബർബൻ മെട്രോയും' അരങ്ങിലേക്ക്

New Update
drama akhila

ഡൽഹി: ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബ്ബും ചേർന്ന്  അവതരിപ്പിക്കുന്ന പുതിയ നാടകം അഖിലയും, ധർമ്മജനും സബർബൻ  മെട്രോയും ഈ വരുന്ന ഫെബ്രുവരി രണ്ടാം തിയ്യതി ഡൽഹി എൽ ടി ജി  ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. 

Advertisment

ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷ് തിയറ്റർ നടത്തുന്ന  നാഷണൽ മൈക്രോ ഡ്രാമ മത്സരത്തിൽ ആണ് പ്രസ്തുത നാടകം  അരങ്ങേറുന്നത്.  വിവിധ ഭാഷകളിലായി പത്തു മിനിറ്റ് ദൈർഘ്യം ഉള്ള 30 നാടകങ്ങൾ ആണ് അവിടെ മത്സരിക്കുന്നത്. 

പ്രശസ്ത മലയാള നോവലിസ്റ്  അഖിൽ പി ധർമജൻ്റെ ഒരു നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്  ഈ നാടകം രചിച്ചതെന്നു സംവിധായകൻ ഷെമേജ് കുമാർ അറിയിച്ചു.

ഉണ്ണി കൈമൾ, ഗോവിന്ദ് ശാന്ത, മുഹമ്മദ് സാലി, ജ്യോതിഷ് പി ജി, രാജീവ്  ദേവനന്ദനം, രതീഷ് ഗോപി, ശ്രീകാന്ത്, രാഗേഷ്, റിയാസ് സലിം, സന്തോഷ്  കുമാർ കുട്ടത്ത് തുടങ്ങിയവർ ആണ് അരങ്കിലും അണിയറയിലും  പ്രവർത്തിക്കുന്നത്. 

Advertisment