/sathyam/media/media_files/2025/04/05/jIRuiqrHOmT5r75Z3St6.jpg)
ലക്‌നോ: നീക്കം ചെയ്യപ്പെടുന്ന വോട്ടർമാരുടെ എണ്ണം ബി.ജെ.പി നേതാക്കൾക്ക് മുൻകൂട്ടി എങ്ങനെ അറിയാമെന്ന ചോദ്യം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ഇതിലൂടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ നടത്തിയ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ കരട് വോട്ടർ പട്ടികയെക്കുറിച്ചാണ് യാദവിന്റെ പ്രതികരണം.
കരട് പട്ടിക പുറത്തിറങ്ങുന്നതിന് മുൻപേ കോടിക്കണക്കിന് വോട്ടുകൾ നീക്കം ചെയ്യുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞതായും, ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം, ചീഫ് ഇലക്ടറൽ ഓഫിസർ നവ്ദീപ് റിൻവയുടെ വിശദീകരണപ്രകാരം, മരണം, കുടിയേറ്റം, ഇരട്ട രജിസ്ട്രേഷൻ എന്നിവ കാരണം 2.89 കോടി വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 6ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us