/sathyam/media/media_files/2026/02/22/untitled-2026-02-22-10-31-48.jpg)
ലഖ്നൗ: തന്റെ സുരക്ഷാ കവചം പിന്‍വലിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തനിക്ക് നല്‍കിയിരുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സുരക്ഷ പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ തന്റെ ജീവന്‍ വെച്ച് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സുരക്ഷാ അവലോകനത്തില്‍ എന്ത് കാരണത്താലാണ് എന്‍എസ്ജി കവര്‍ നീക്കം ചെയ്തതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ആവശ്യപ്പെട്ടു.
സുരക്ഷാ തീരുമാനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചതും അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചതും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രയാഗ്രാജിലെ മാഘമേളയില്‍ വിദ്യാര്‍ത്ഥികളെയും ബടുകുകളെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശങ്കരാചാര്യരെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ 'യോഗി'. എന്നാല്‍ ഈ സര്‍ക്കാര്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതില്‍ ആഘോഷം കണ്ടെത്തുകയാണെന്ന് അഖിലേഷ് പരിഹസിച്ചു.
മുഖ്യമന്ത്രി ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്നില്ല. 2017-ലെ സത്യവാങ്മൂലം പരിശോധിച്ചാല്‍ നിലവിലെ മുഖ്യമന്ത്രിയോളം ക്രിമിനല്‍ കേസുകള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
ശങ്കരാചാര്യരെയും മറ്റും അപമാനിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും ഝാന്‍സി സന്ദര്‍ശനത്തിനിടെ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us