ഡല്‍ഹി: മഹാ കുംഭമേളയുടെ നിയന്ത്രണം ഉടന്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറണമെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) മേധാവി അഖിലേഷ് യാദവ്.
മഹാ കുംഭമേള കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയത്
'മഹാ കുംഭമേളയുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് മഹാകുംഭത്തിന്റെ ഭരണവും മാനേജ്മെന്റും സൈന്യത്തിന് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.
ലോകോത്തര സംവിധാനം എന്ന സര്‍ക്കാരിന്റെ അവകാശവാദത്തിന് പിന്നിലെ സത്യം ഇപ്പോള്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.
ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തവര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കണമെന്നും അഖിലേഷ് കുറിച്ചു.