Advertisment

രാജ്യത്ത് മാറ്റത്തിന്റെ കാറ്റുവീശുന്നു; ബിജെപിയുടെ വാഗ്ദാനങ്ങളും അവകശാവാദങ്ങളും വലിയ നുണയാണെന്ന് ജനം തിരിച്ചറിഞ്ഞു; ഉത്തര്‍പ്രദേശില്‍ ബിജെപിയെ തൂത്തെറിയുമെന്ന് അഖിലേഷ് യാദവ്

പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റ് ഉത്തര്‍പ്രദേശിന്റെയും രാജ്യത്തെയും മാറ്റി മറയ്ക്കാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

New Update
akhilesh

ലഖ്‌നൗ: രാജ്യത്ത് മാറ്റത്തിന്റെ കാറ്റുവീശുന്നുവെന്നും പടിഞ്ഞാറന്‍ യുപിയില്‍ ഇന്ത്യാ സഖ്യം തൂത്തുവാരുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെയാണ് അഖിലേഷിന്റെ പ്രതികരണം.

Advertisment

പടിഞ്ഞാറ് നിന്ന് വീശുന്ന കാറ്റ് ഉത്തര്‍പ്രദേശിന്റെയും രാജ്യത്തെയും മാറ്റി മറയ്ക്കാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗാസിയാബാദ് മുതല്‍ ഗാസിപ്പൂര്‍പൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ നിന്ന് ഇന്ത്യാ സഖ്യം ബിജെപിയെ തൂത്തെറിയുമെന്ന് അഖിലേഷ് പറഞ്ഞു. ബിജെപിയുടെ വാഗ്ദാനങ്ങളും അവകശാവാദങ്ങളും വലിയ നുണയാണെന്ന് ജനം തിരിച്ചറിഞ്ഞു.

കര്‍ഷകന്റെ വരുമാനം വര്‍ധിക്കുകയോ യുവാക്കള്‍ക്ക് തൊഴിലവസരമോ ഉണ്ടായില്ല. ഇലക്ട്രറല്‍ ബോണ്ട് പുറത്തുവന്നതോടെ അഴിമതിക്കാരുടെ ഗോഡൗണായി ബിജെപി മാറി. അഴിമതിക്കാരെ മാത്രമല്ല അവരുടെ സമ്പാദ്യവും ബിജെപിയെടുക്കുന്നു. നുണ മാത്രമാണ് ബിജെപിയുടെ ഐഡന്‍ഡിറ്റിയെന്നും യാദവ് പറഞ്ഞു.

Advertisment