മുഖ്യമന്ത്രി ഒരു തള്ളുകാരൻ, ഹോളി വിഷയത്തിൽ യോ​ഗി ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്. പള്ളികൾ ടാർപാളിൻ ഉപയോ​ഗിച്ച് മറയ്ക്കാനുള്ളള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെയാണ് വിമർശനം

New Update
l

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ തള്ളുകാരനെന്ന് വിശേഷിപ്പിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എല്ലാ വിഷയത്തിലും ​യോ​ഗി ഇങ്ങനെതന്നെയാണെന്ന് അഖിലേഷ് പരിഹസിച്ചു.

Advertisment

ഹോളി‌ ആഘോഷങ്ങളുടെ ഭാ​ഗമായി ഉത്തർപ്രദേശിലെ പള്ളികൾ ടാർപാളിൻ ഉപയോ​ഗിച്ച് മറയ്ക്കാനുള്ളള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമാണ് വിമർശത്തിനു പിന്നിൽ. സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.


മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഹോളി ആഘോഷങ്ങൾക്ക് ആശംസ നേർന്ന അഖിലേഷ് യാദവ് എല്ലാ ഉത്സവങ്ങളും എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഒരു പോലെ ആഘോഷിക്കാറുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി യോ​ഗി തള്ളുകാരനെന്ന് വിമർശിക്കുകയും ചെയ്യുകയായിരുന്നു. 


"മരിച്ചത് 30 പേരാണെങ്കിലും ചെലവ് മുപ്പതു കോടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു കണക്ക് പറയാൻ മുഖ്യമന്ത്രിക്കല്ലാതെ വേറെയാർക്കും കഴിയില്ല." യാദവ് വിമർശിച്ചു.

കെട്ടിടം പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി സർക്കാരിന് നിർദേശങ്ങൾ നൽകിയെങ്കിലും അതൊന്നും ചെവി കൊള്ളാൻ അവർ തയാറായില്ലെന്നും സുപ്രീംകോടതിയുടെ ഭാ​ഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് പറഞ്ഞ‌ു. 

ബിജെപി ​ഗവൺമെന്റിനു കീഴിൽ ജനാധിപത്യം പോലും സുരക്ഷിതമല്ലെന്ന് വിമർശിച്ച അദ്ദേഹം 2027 നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തോൽവി നേരിടുമെന്നും പറഞ്ഞു.