2030ഓടെ എ.ഐ സാങ്കേതികവിദ്യ മനുഷ്യ ജോലികളുടെ 99% ഇല്ലാതാക്കും. തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ അനിവാര്യം. എഐ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍

author-image
ടെക് ഡസ്ക്
New Update
images (49)

ന്യൂഡൽഹി: കൃത്രിമ ബുദ്ധിയുടെ (AI) വളർച്ച മനുഷ്യരുടെ തൊഴിലവസരങ്ങള്‍ക്കു വലിയ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. 2030ഓടെ ലോകത്ത് നിലവിലുള്ള ജോലികളുടെ 99 ശതമാനവും എ.ഐ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ ഗവേഷകന്‍ വാച്‌സ്ലാവ് സ്മില്‍ പ്രവചിച്ചു.

Advertisment

എ.ഐയെ "മനുഷ്യരാശിയുടെ അവസാനത്തെ കണ്ടുപിടിത്തം" എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ തീരുമാനങ്ങളെടുക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന രീതിയിലേക്ക് എ.ഐ വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോമേഷന്‍ വ്യാപകമായി വ്യാപിക്കുന്നതിനാല്‍ തൊഴില്‍ വിപണിയില്‍ വലിയ ഇടിവ് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ നിര്‍മ്മാണം, സേവനം, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.

എന്നാല്‍ എല്ലാ വിദഗ്ധരും ഇതേ നിലപാടിലാണ് എന്നില്ല. മനുഷ്യരുടെ സൃഷ്ടിപരമായ കഴിവുകള്‍, കരുണ, സാമൂഹികബന്ധം തുടങ്ങിയവയെ പൂർണമായി എ.ഐ മാറ്റിസ്ഥാപിക്കില്ലെന്നും, ജോലികളുടെ സ്വഭാവം മാത്രമേ മാറുകയുള്ളൂവെന്നും മറ്റുചിലര്‍ വിലയിരുത്തുന്നു.

Advertisment