കുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല. യുപി സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

New Update
x

ഡൽഹി: കുംഭമേളയിലെ തിക്കിലും തിരക്കിലുംമരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതെ യുപി സര്‍ക്കാര്‍. ദുരന്തത്തിലെ ഇരകളില്‍ ഒരാള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 

Advertisment

തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം പ്രഖ്യാപിച്ചാല്‍ സമയബന്ധിതവും മാന്യവുമായി നല്‍കിയെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. സംഭവം നടന്ന നാലുമാസം കഴിഞ്ഞിട്ടും ഹര്‍ജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല. 

സംസ്ഥാന സര്‍ക്കാരിന്റേത് നിസംഗമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. ദുരന്തത്തിലെ ഇരകളില്‍ ഒരാളായ ഉദയ് പ്രതാപ് സിംഗാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ജസ്റ്റിസ് സന്ദീപ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.