ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരണപ്പെട്ടു, 10 പേരെ കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഴ് പേരെ രക്ഷപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെടുത്തിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെയാണ് അപകടം ഉണ്ടായത്.