നടി ആലിയ ഭട്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ബെംഗളൂരുവില്‍ പിടിയില്‍

2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെ ബില്ലുകള്‍ ഉപയോഗിച്ച് ആലിയയുടെ ഒപ്പു വ്യാജമായി ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

New Update
Untitledbircsmodi

ബംഗളൂരു: നടി ആലിയ ഭട്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടിയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ വേദിക പ്രകാശ് ഷെട്ടി (32)യെ ജുഹു പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.

Advertisment

2021 മുതല്‍ 2024 വരെ ആലിയയുടെ അസിസ്റ്റന്റായിരുന്ന വേദിക, നടിയുടെ വ്യക്തിഗത അക്കൗണ്ടുകളും നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നു.


2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെ ബില്ലുകള്‍ ഉപയോഗിച്ച് ആലിയയുടെ ഒപ്പു വ്യാജമായി ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തട്ടിയെടുത്ത മൊത്തം തുക 76.9 ലക്ഷം രൂപയാണ്. ഈ തുക, വ്യാജ ചെക്കുകളും ബില്ലുകളും വഴി വേദികയുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി, പിന്നീട് അതില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് പൊലീസ് പറയുന്നു.


ആലിയയുടെ അമ്മ സോണി റസ്ദാന്‍ ഈ സാമ്പത്തിക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2025 ജനുവരി 23ന് ജുഹു പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വേദിക മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


വേദികയ്ക്കെതിരെ ക്രിമിനല്‍ വിശ്വാസവഞ്ചനയും തട്ടിപ്പും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisment