കേരളത്തെ വകവെയ്ക്കാതെ തമിഴ്നാട്: ആളിയാര്‍ വെള്ളം തിരികെ പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം; പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട്

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് വിരുദ്ധമാണ് തമിഴ്‌നാടിന്റെ നീക്കം എന്നാണ് കേരളത്തിന്റെ വാദം.

New Update
aliyar

കൊച്ചി: ആളിയാര്‍ ഡാമിന് സമീപം പുതിയ പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുതി പദ്ധതി സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തില്‍ കേരളത്തിന് പ്രതിഷേധം. 

Advertisment

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് വിരുദ്ധമാണ് തമിഴ്‌നാടിന്റെ നീക്കം എന്നാണ് കേരളത്തിന്റെ വാദം.

aliyar

11721 കോടി മുതല്‍ മുടക്കില്‍ തമിഴ്‌നാട് സ്ഥാപിക്കുന്ന പദ്ധതി കേരളത്തിലേക്കുള്ള ജലപ്രവാഹത്തെ സാരമായി ബാധിക്കും എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 

അന്തർസംസ്ഥാന ജല വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ വീണ്ടും ഭിന്നത രൂപം കൊള്ളുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

പദ്ധതിയില്‍ ആശങ്ക അറിയിച്ച് കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിങ് തമിഴ്‌നാട് ജലവിഭവ സെക്രട്ടറി ജെ ജയകാന്തന് കത്തയച്ചു.

കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെയാണ് തമിഴ്‌നാട് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഒക്ടോബര്‍ 18 ന് അയച്ച കത്തിന്റെ ഉള്ളടക്കം. 

pinarayi vijayan press meet

എന്നാല്‍ കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ നടപടികള്‍.

സഹായിക്കുന്നതിനായി ട്രാന്‍സാക്ഷന്‍ അഡൈ്വസറെ തിരഞ്ഞെടുക്കുന്നതിന് തമിഴ്നാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡ് എംപാനല്‍ഡ് കണ്‍സള്‍ട്ടന്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 നാണ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നിര്‍ദേശം പുറത്തിറക്കിയത്.

Advertisment