Advertisment

ഞാൻ നുണ പറയുകയാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം പേടിക്കുന്നത്? ഗവർണർ ആനന്ദബോസ് രാജ്ഭവൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് യുവതിയുടെ ആരോപണം.

New Update
anandabose Untitled54542.jpg

കൊൽക്കത്ത: ലൈംഗിക അതിക്രമണ ആരോപണ കേസിൽ പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ്, രാജ്ഭവൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിക്കാരിയുടെ ആരോപണം.

Advertisment

കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് യുവതിയുടെ ആരോപണം.

ഗവർണർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനാൽ അന്വേഷണവുമായി സഹകരിക്കാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്ന് പരാതിക്കാരി മാധ്യമങ്ങൾക്ക് ആയച്ച കത്തിൽ ആരോപിച്ചു.

ഞായറാഴ്ച ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് കത്തെഴുതുകയും വിഷയവുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നുള്ള ആശയവിനിമയങ്ങൾ അവഗണിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണഘടനയനുസരിച്ച് ഗവർണറുടെ ഭരണകാലത്ത് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം രാജ്ഭവൻ ജീവനക്കാരെ ഓർമ്മിപ്പിച്ചു.

ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. ഗവർണർ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് പരാതിക്കാതി ഉന്നയിച്ചു.

"എൻ്റെ പരാതികൾ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗവർണർ അവകാശപ്പെടുന്നു. ഞാൻ നുണ പറയുകയാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം ഭരണഘടനാപരമായ പ്രതിരോധത്തിന് പിന്നിൽ ഒളിക്കുന്നത്? എന്തുകൊണ്ട് അന്വേഷണം അനുവദിക്കുന്നില്ല? എന്തുകൊണ്ടാണ് പേടിക്കുന്നത്?" യുവതി പറയുന്നു.

രാജ്ഭവനിൽ വെച്ച് പശ്ചിമ ബംഗാൾ ഗവർണർ പീഡിപ്പിച്ചുവെന്ന് കാട്ടി വെള്ളിയാഴ്ചയാണ് യുവതി കൊൽക്കത്ത പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ആരോപണങ്ങളെ അടിസ്ഥാന രഹിതം എന്ന് വിശേഷിപ്പിച്ച ഗവർണർ, അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള തൻ്റെ ശ്രമങ്ങളെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി.

 

Advertisment