ബംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധികര്‍ സംഘര്‍ഷ പരിഷത്ത് സഹപ്രസിഡന്റ് ആദര്‍ശ് അയ്യര്‍ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.
ഹര്‍ജി പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി പണം തട്ടിയതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബെംഗളൂരുവിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനോട് ഉത്തരവിട്ടു.
കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ഇഡി ഉദ്യോഗസ്ഥര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി ദേശീയ നേതാക്കള്‍, അന്നത്തെ ബിജെപി കര്‍ണാടക പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ ജനാധികര്‍ സംഘര്‍ഷ് പരിഷത്ത് പരാതി നല്‍കിയിരുന്നു.
പരാതി പരിഗണിച്ച കോടതി ബെംഗളൂരുവിലെ തിലക് നഗര്‍ പോലീസിനോട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.