‘പുഷ്പ 2’ പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

New Update
2346176-allu-arjun

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുൻ സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

Advertisment

സംഭവം ഹൃദയഭേദകമാണെന്നും അല്ലു അർജുൻ പ്രതികരിച്ചു. സംഭവമുണ്ടായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണവുമായി താരം രംഗത്തുവന്നത്.

ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നടൻ ഉറപ്പ് നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ചികിൽസാ ചെലവുകൾ വഹിക്കാമെന്ന് അല്ലു അർജുൻ പറഞ്ഞു.

ഡിസംബർ 4 ന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തെക്കുറിച്ച് തന്റെ എക്സ് ഹാന്ഡിലിലൂടെയാണ് അല്ലു അർജുൻ പ്രതികരണമറിയിച്ചത്.

Advertisment