New Update
/sathyam/media/media_files/2024/12/14/d0j2CXFIFFHMlCauJUa3.jpg)
ഹൈദരാബാദ്: അല്ലു അർജുൻ്റെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഔ ജാക്ക് (OU JAC) സംഘടനാ നേതാക്കളാണ് ആക്രമിച്ചത്.
Advertisment
പുഷ്‌പ 2 തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ വീടിന്റെ മതിലിൽ കയറി വീടിന് നേരെ കല്ലെറിഞ്ഞു.
പിന്നീട് വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം അല്ലു അർജുനോ കുടുംബാംഗങ്ങളെ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us