പഞ്ചാബിലെ പട്യാലയിൽ മുൻ ഐപിഎസ് ഓഫീസർ അമർ സിംഗ് ചാഹൽ സ്വയം വെടിവച്ചു, നില ഗുരുതരം

വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി ചാഹലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

New Update
Untitled

പട്യാല: പഞ്ചാബ് മുന്‍ ഐപിഎസ് ഓഫീസര്‍ അമര്‍ സിംഗ് ചാഹല്‍ പട്യാലയിലെ വസതിയില്‍ വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണ്.

Advertisment

സംഭവത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത കുറിപ്പ് ഓണ്‍ലൈന്‍ തട്ടിപ്പ് മൂലമുണ്ടായ കടുത്ത സാമ്പത്തിക നഷ്ടത്തെയും മാനസിക ക്ലേശത്തെയും സൂചിപ്പിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു.


വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി ചാഹലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പട്യാല സീനിയര്‍ പോലീസ് സൂപ്രണ്ട് വരുണ്‍ ശര്‍മ്മ പറഞ്ഞു.

Advertisment