'മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം'. പ്രഖ്യാപനവുമായി ടിഡിപി എംപി. കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം

മൂന്നാമത്തെ പെൺകുട്ടി വിവാഹ പ്രായമാകുമ്പോഴേക്കും സ്ഥിര നിക്ഷേപ തുകയുടെ പലിശ സഹിതം ലക്ഷങ്ങൾ ലഭിക്കുമെന്നാണ് എംപി പറയുന്നത്

New Update
tdp mp

അമരാവതി:  മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. തന്‍റെ മണ്ഡലത്തിൽ മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. 

Advertisment

കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം.

മൂന്നാമത്തെ പെൺകുട്ടി വിവാഹ പ്രായമാകുമ്പോഴേക്കും സ്ഥിര നിക്ഷേപ തുകയുടെ പലിശ സഹിതം ലക്ഷങ്ങൾ ലഭിക്കുമെന്നാണ് എംപി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും ആഹ്വാനത്തെ തുടർന്നാണ് തന്‍റെ പ്രഖ്യാപനമെന്ന് എംപി പറയുന്നു.