ഹൈദരാബാദ്; ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമരാവതി സ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു.
അമരാവതി ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായിരിക്കുമെന്നും പോളവാരം പദ്ധതി പൂര്‍ത്തിയാക്കുമെന്നും നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമായും വിപുലമായ പ്രത്യേക നഗരമായും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമരാവതി നമ്മുടെ തലസ്ഥാനമായിരിക്കും. ഞങ്ങള്‍ ക്രിയാത്മക രാഷ്ട്രീയമാണ് പിന്തുടരുക, അല്ലാതെ പ്രതികാര രാഷ്ട്രീയമല്ല. വിശാഖപട്ടണം സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമാകും. ഞങ്ങള്‍ക്ക് മികച്ച ജനവിധി നല്‍കുന്നതിനായി ഞങ്ങള്‍ രായലസീമ വികസിപ്പിക്കും, ചന്ദ്രബാബു നായിഡു പറഞ്ഞു.
വിജയവാഡയില്‍ നടന്ന എന്‍ഡിഎ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ നേതാവായി അദ്ദേഹത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.