ശ്രീനഗര്‍: ബാല്‍താല്‍, പഹല്‍ഗാം റൂട്ടുകളില്‍ നിന്നുള്ള ശ്രീ അമര്‍നാഥ് യാത്രയുടെ പുണ്യ ഗുഹയിലേക്കുള്ള തീര്‍ത്ഥാടനം ഇന്ന് നിര്‍ത്തിവച്ചു. മോശം കാലാവസ്ഥ കണക്കിലെടുത്താണ് ക്ഷേത്ര ബോര്‍ഡ് ഈ തീരുമാനം എടുത്തത്.
ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണക്കനുസരിച്ച്, രാവിലെ മുതല്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് പഹല്‍ഗാമില്‍ നിന്നും ബാല്‍താല്‍ ബേസ് ക്യാമ്പുകളില്‍ നിന്നുമുള്ള ശ്രീ അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
2025 ലെ ശ്രീ അമര്‍നാഥ് യാത്രയില്‍ ഇതുവരെ 3.93 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പുണ്യഗുഹ സന്ദര്‍ശിച്ചു.
ജൂലൈ 17 നും അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ 36 മണിക്കൂറായി താഴ്വരയില്‍ കനത്ത മഴ പെയ്തതിനാല്‍ യാത്ര മാറ്റിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.