Advertisment

ശക്തമായ മഴ: അമര്‍നാഥ് തീര്‍ഥാടനം താത്ക്കാലികമായി നിര്‍ത്തി വച്ചു

ജൂണ്‍ 29നാരംഭിച്ച തീര്‍ഥാടനം അടുത്തമാസം 19ന് സമാപിക്കും. രണ്ട് പാതകളിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക.

New Update
Amarnath Yatra suspended

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തി വച്ചു. ബല്‍താന്‍, പഹല്‍ഗാം പാതകളിലൂടെയുള്ള യാത്രകള്‍ക്കാണ് വിലക്ക്. കഴിഞ്ഞ രാത്രി മുതല്‍ മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റി വച്ചിരിക്കുന്നത്.

Advertisment

തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഇതുവരെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 3,800 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തില്‍ സ്വഭാവികമായി മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗ ദര്‍ശനത്തിനായാണ് ഭക്തര്‍ എത്തുന്നത്.

ജൂണ്‍ 29നാരംഭിച്ച തീര്‍ഥാടനം അടുത്തമാസം 19ന് സമാപിക്കും. രണ്ട് പാതകളിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അനന്തനാഗിലെ നന്‍വാന്‍ - പഹല്‍ഘാം വഴി ക്ഷേത്രത്തിലെത്താം.

ഗന്ദര്‍ബാലിലെ ബാല്‍തലിലൂടെ കുത്തനെയുള്ള കയറ്റം കയറിയും ക്ഷേത്രത്തിലെത്താം. ഇത് വഴി പതിനാല് കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മതിയാകും.

കനത്ത സുരക്ഷയിലാണ് എല്ലാവര്‍ഷവും ഇവിടെ തീര്‍ഥാടനം നടത്തി വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ളവ വഴികളില്‍ സജ്ജമാക്കും.

Advertisment