/sathyam/media/media_files/Vx33blz88t0APGBovQLX.jpg)
ചണ്ഡീഗഡ്: ഹരിയാനയിലെ മനേസറിലെ ആമസോൺ ഇന്ത്യയുടെ വെയർഹൗസുകളിലൊന്നിലെ 24 കാരനായ ജോലിക്കാരനെക്കൊണ്ട് തൊഴിൽപീഡനത്തിന് സമാനമായ പ്രതിജ്ഞയെടുപ്പിച്ച് ആമസോൺ അധികൃതർ.
ടാർഗെറ്റ് തികയും വരെ തൊഴിലാളികൾ ശുചിമുറിയിൽ പോകാനോ വെള്ളം കുടിക്കുവാനോ പോലുമുള്ള ഇടവേളകൾ എടുക്കില്ല എന്ന പ്രതിജ്ഞയാണ് തൊഴിലാളിലെ കൊണ്ട് അധികാരികൾ എടുപ്പിച്ചത്.
24 അടി വീതം പൊക്കമുള്ള ആറ് ട്രക്കുകളിൽ നിന്ന് അവയിലെ മുഴുവൻ പാഴ്സലുകളും ഇറക്കി തീരും വരെ ഇടവേളയില്ലെന്ന ശപഥമാണ് തൊഴിലാളിക്ക് എടുക്കേണ്ടി വന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം എട്ട് തവണ ഈ തരത്തിൽ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് ജോലിഭാരം കൂടുതലുള്ള ദിവസങ്ങളിലാണ് ഇതെന്ന് ജീവനക്കാർ വ്യക്തമാക്കി. ഒരിക്കൽ പ്രതിജ്ഞ എടുത്ത "ഔട്ട്ബൗണ്ട് ടീം", അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് ദിവസവും ഓർമ്മിപ്പിക്കുന്നു.
“ഞങ്ങൾ ഈ ക്ലെയിമുകൾ അന്വേഷിക്കുകയാണ്, എന്നാൽ വ്യക്തമായി പറഞ്ഞാൽ, സ്റ്റാൻഡേർഡ് ബിസിനസ് പ്രാക്ടീസിന്റെ ഭാഗമായി ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ ജീവനക്കാരോട് ഇത്തരത്തിലുള്ള അഭ്യർത്ഥനകൾ നടത്തില്ല. ആരോപിക്കപ്പെട്ടതുപോലുള്ള ഒരു സംഭവം നടന്നെന്നു കണ്ടെത്തിയാൽ കാരണക്കാരായവർക്കെതിരെ ഉടൻ തന്നെ നടപടിയുണ്ടാവും” വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ആമസോൺ ഇന്ത്യയുടെ വക്താവ് പറഞ്ഞു.
ആഴ്ചയിൽ അഞ്ച് ദിവസവും പത്ത് മണിക്കൂർ ജോലി ചെയ്യുന്നതിന് മാസം 10,088 രൂപയാണ് ശമ്പളം ലഭിക്കുന്നതെന്ന് പ്രതിജ്ഞയെടുക്കാൻ നിർബന്ധിതനായ 24 കാരൻ പറഞ്ഞു.
“ഞങ്ങൾക്ക് 30 മിനിറ്റാണ് ഉച്ചഭക്ഷണത്തിനും ചായയും ഉൾപ്പെടെ ഇടവേളയ്ക്കായി ലഭിക്കുന്നത്. എന്നാൽ ഒരു ഇടവേളയുമില്ലാതെ ജോലി ചെയ്താലും, ഞങ്ങൾ ഒരു ദിവസം നാല് ട്രക്കുകളിൽ നിന്നുള്ള പാഴ്സലുകളിൽ കൂടുതൽ ഇറക്കാൻ കഴിയില്ല" അയാൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us