അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് സ്കൂട്ടർ ഇടിച്ച് തെറുപ്പിച്ചു: ദമ്പതികള്‍ക്ക് ദാരുണാന്ത്യം

രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ച് തെറുപ്പിക്കുകയും നിരവധി വാഹനങ്ങളില്‍ ഉരസുകയും ചെയ്ത ആംബുലന്‍സ് ഒടുവില്‍ ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്‍ ഓപ്പറേറ്റര്‍ ബോക്‌സ് ഇടിച്ച് തകര്‍ത്ത ശേഷമാണ് നിന്നത്.

New Update
ambu

ബെംഗളൂരു: നഗരത്തിരക്കിലൂടെ അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച് തെറുപ്പിച്ച് ബെംഗളൂരുവില്‍ ദമ്പതികള്‍കള്‍ക്ക് ദാരുണാന്ത്യം.

Advertisment

വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച് ജംഗ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് ആംബുലന്‍സ് അപകടം ഉണ്ടാക്കിയത്.

 രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ച്  തെറുപ്പിക്കുകയും നിരവധി വാഹനങ്ങളില്‍ ഉരസുകയും ചെയ്ത ആംബുലന്‍സ് ഒടുവില്‍ ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്‍ ഓപ്പറേറ്റര്‍ ബോക്‌സ് ഇടിച്ച് തകര്‍ത്ത ശേഷമാണ് നിന്നത്.

Accident


സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഇസ്മായില്‍ നാഥന്‍ ദബാപു (40), ഭാര്യ സമീന ബാനു (33) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് റയാന്‍ (29) മുഹമ്മദ് സിദ്ദിഖ് (32) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ശാന്തിനഗര്‍ ഭാഗത്തുനിന്ന് ലാല്‍ബാഗിലേക്ക് അതിവേഗത്തില്‍ പോകുകയായിരുന്ന ഫോഴ്സ് ടെമ്പോ ട്രാവലര്‍ ആംബുലന്‍സ് ആണ് അപകടങ്ങള്‍ക്ക് കാരണമായത്.

അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലായിരുന്നു ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദ്യം ദബാപുവും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീന ബാനു ഞായറാഴ്ച പുലര്‍ച്ചെയും മരിക്കുകയായിരുന്നു.

Advertisment