"റ​ഷ്യ​യു​മാ​യു​ള്ള എ​ണ്ണ വ്യാ​പാ​രം മാ​ത്ര​മ​ല്ല കാ​ര​ണം"; അമേരിക്കയുടെ ഭീഷണിത്തീരുവയിൽ മുൻ ആർബിഐ ഗവർണർ ര​ഘു​റാം രാ​ജ​ൻ, ട്രംപിന്‍റെ വാശികളും കാരണമായി

ട്രം​പി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് തീ​രു​വ ഉ​യ​ർ​ത്താ​ൻ കാ​ര​ണം. ഈ​മാ​സം നാ​ലി​നെ​ടു​ത്ത വീ​ഡി​യോ ക്ലി​പ്പ് ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി.

New Update
raghuram rajan

ന്യൂ​ഡ​ൽ​ഹി: യുഎസ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​യുടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം റ​ഷ്യ​ൻ ക്രൂഡ്ഓയിൽ ഇ​റ​ക്കു​മ​തി അല്ലെന്ന് മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. 

Advertisment

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ത്തു​ട​ർ​ന്ന് പാ​കി​സ്ഥാ​നു​മാ​യു​ള്ള സൈ​നി​ക വെ​ടി​നി​ർ​ത്ത​ലി​നെ​ക്കു​റി​ച്ച് ട്രം​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇന്ത്യ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്തു എ​ന്ന​തു​മാ​യി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. 


സൂ​റി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ര​ഘു​റാം രാ​ജ​ൻ ഇ​ങ്ങ​നെ അഭിപ്രായപ്പെട്ടത്. മു​തി​ർ​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍റെ പ്ര​ഭാ​ഷ​ണ വീ​ഡി​യോ വൈ​റ​ലാ​ണ്.

raghuram rajan-2

ട്രം​പി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് തീ​രു​വ ഉ​യ​ർ​ത്താ​ൻ കാ​ര​ണം. ഈ​മാ​സം നാ​ലി​നെ​ടു​ത്ത വീ​ഡി​യോ ക്ലി​പ്പ് ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. സ​ത്യ​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യും യു​എ​സ് ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ.

ര​ഘു​റാമിന്‍റെ വാക്കുകൾ: "റ​ഷ്യ​ൻ എ​ണ്ണ​യാ​യി​രു​ന്നി​ല്ല പ്ര​ശ്നം... പ്ര​ധാ​ന​കാ​ര​ണം ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​തി​ന് ശേ​ഷം ഇ​ന്ത്യ ന​ട​ത്തി​യ ചി​ല അ​ഭി​പ്രാ​യപ്രകടനങ്ങളാണ്. എന്നാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ ട്രംപിനെ പുകഴ്ത്തി. ഇ​തെ​ല്ലാം ട്രം​പ് കാ​ര​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു". 


"ട്രം​പ് ഇ​ല്ലാ​തെ ത​ന്നെ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു ക​രാ​റി​ലെ​ത്തി​യെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കാ​ൻ ശ്ര​മി​ച്ചു. സ​ത്യം അ​തി​നി​ട​യി​ലെ​വി​ടെ​യോ ആ​യി​രി​ക്കാം. പ​ക്ഷേ, അ​തിന്‍റെ ആ​കെ ഫ​ലം ഇ​ന്ത്യ​ക്ക് 50 ശ​ത​മാ​നം താ​രി​ഫും പാ​ക്കി​സ്ഥാ​ന് 19 ശ​ത​മാ​ന​വും എ​ന്ന​താ​ണ്". 


"ഇ​ന്ത്യക്കും യു​എ​സി​നും ഇ​ട​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഞങ്ങൾക്ക് അ​റി​യി​ല്ല. വൈകാതെ നാ​മെ​ല്ലാ​വ​രും ന്യാ​യ​മാ​യ ക​രാ​റു​ക​ളി​ൽ എ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു..."

പാ​കി​സ്ഥാ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ മൂ​ർധ​ന്യ​ത്തി​ൽ, മേയ് 10ന് ​വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ യു​ദ്ധം അ​വ​സാ​നി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് ട്രം​പ് വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്തു. 

trump


എ​ന്നാൽ‌, പാക്കി​സ്ഥാ​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് മി​ലി​ട്ട​റി ഓ​പ്പ​റേ​ഷ​ൻ​സ് ഇ​ന്ത്യ​യുമായി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്കുശേഷമാണ് യുദ്ധസാഹചര്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​യി​ലെ​ത്തി​യ​തെ​ന്ന് ഇ​ന്ത്യ വാ​ദി​ച്ചു.


ആ​ദ്യം പാ​ക്കി​സ്ഥാ​ൻ ഈ ​അ​വ​കാ​ശ​വാ​ദം നി​ഷേ​ധി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് അ​ത് അം​ഗീ​ക​രിച്ചു. ​സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​ന​ത്തി​ന് ട്രം​പി​നെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ക​യും ചെ​യ്തു.

Advertisment